<br />Life style disease in India <br /> <br />ഇന്ത്യക്കാർ പൊതുവെ ഭക്ഷണപ്രിയരാണെന്നാണ് പറയാറ്. ഇന്ത്യൻ ഭക്ഷണ വിഭവങ്ങൾ ലോക പ്രസിദ്ധവുമാണ‌്. എന്നാൽ ഇന്ത്യക്കാരുടെ ഭക്ഷണ പ്രിയം വിളിച്ചു വരുത്തുന്നത് മാറാ രോഗങ്ങളെയാണ്. അത് മാത്രമല്ല ഇത് രാജ്യത്തെ കടുത്ത കടബാധ്യതയിലേക്ക് തള്ളിവിടുകയും ചെയ്യും. ക്ഷേ ഇതൊക്കെ നിങ്ങളെ തന്നെയാണ് കാർന്നു തിന്നുന്നത്. 2017 ലെ കേന്ദ്ര ആരോഗ്യ ബജറ്റിന്റെ മൂന്നു മടങ്ങാണ് ഭക്ഷ്യ വസ്തുക്കളിൽ നിന്നുണ്ടായ ആരോഗ്യ പ്രശ്നങ്ങൾ കാരണം രാജ്യത്ത് ചിലവഴിക്കേണ്ടി വന്നത്. ധാന്യങ്ങളെക്കാള്‍ മാംസം, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയുടെ വര്‍ധിച്ച ഉപഭോഗം രോഗങ്ങള്‍ക്കുള്ള സാധ്യത ഇരട്ടിയാക്കി. കൃഷിക്ക് അമിതമായി രാസവളമിടുന്നതും രോഗങ്ങൾ വരുന്നതിന് കൂടുതൽ സാധ്യതയേറിയെന്നും അന്താരാഷ്ട്ര പഠനത്തിൽ പറയുന്നു. മതിയായ രേഖകളില്ലാതെ ഭക്ഷ്യവ്യവസായികള്‍ക്ക് ലൈസന്‍സ് അനുവദിച്ചിട്ടുണ്ടെന്നും സിഎജി നടത്തിയ പരിശോധനയില്‍ നേരത്തെ കണ്ടെത്തിയിരുന്നു.